www.kasaragodvartha.comLatest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ എയര്‍ടെല്‍ ആണോ? റിലയന്‍സോ അതോ ടാറ്റയോ മൂന്നിലേതായാലും ശരി-മേല്‍പറഞ്ഞ കമ്പനികളുടെ മുതലാളിമാരുടെ കണക്കുപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ ആരെന്നറിയുമോ? ഇന്ത്യാ ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര നരമേധത്തിന്റെ നടത്തിപ്പുകാരന്‍ ഇപ്പോള്‍ ഗുജറാത്ത് രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി ഇന്ത്യ ഭരിക്കണമെന്നാണ് അംബാനിയും സുനില്‍ മിത്തലും ഒരു പൊതു സദസ്സില്‍ വിളിച്ചു കൂവിയത്. നാനോ കാര്‍ ഫാക്ടറിക്ക് സ്ഥലവും കണ്ണഞ്ചിപ്പിക്കുന്ന സൌജന്യങ്ങളും നല്‍കിയതിന് ടാറ്റാ മുതലാളി മോഡിയെ കെട്ടിപ്പിടിച്ച് മുത്തിയതും ഓര്‍മ കാണുമല്ലോ. ഇന്ത്യന്‍ ഹിറ്റ്ലറായ മോഡിയെ പുകഴ്ത്തിയ ഈ മുതലാളിമാരോട് പ്രതിഷേധമറിയിക്കാന്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ (ജനുവരി 30) എയര്‍ടെല്‍-റിലയന്‍സ് -ടാറ്റാ ഫോണുകളും അവരുടെ ഇന്റര്‍നെറ്റ് സേവനവും ബഹിഷ്കരിക്കാന്‍ ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്നേ ദിവസം ഫോണുകള്‍ ഓഫ് ചെയ്ത് സെല്ലുലാര്‍ സൈലന്‍സ് ദിനം ആചരിക്കണമെന്നാണ് ആഹ്വാനം. ഒരു ദിവസം കുറെ പേര്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചാല്‍ കോളുകള്‍ മിസ് ആകും എന്നല്ലാതെ ഈ ആഹ്വാനം കൊണ്ട് എന്ത് ഫലമെന്ന് ചോദിക്കുന്നവരുണ്ടാവാം- ശരി തന്നെ പക്ഷെ, രാജ്യത്തെ രക്തക്കളമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാവും അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന മുതലാളിമാരും കെട്ടിപ്പിടിച്ചുമ്മ വെക്കുമ്പോള്‍ ഇന്നാട്ടിലെ മനുഷ്യ സ്നേഹികള്‍ ഏറ്റവും പരിമിതമായ രീതിയിലെങ്കിലും പ്രതികരിക്കേണ്ടേ ? ബുഷിനെ ചെരിപ്പെറിഞ്ഞ ചെറുപ്പക്കാരന്റെ അതേ ആവേശത്തോടെ ബുഷിന്റെ ചിത്രത്തിനു നേരെ ചെരിപ്പുകൊണ്ടെറിയുന്ന ഒരു വൃദ്ധയുടെ ചിത്രം കാണാനിടയായി. കേരളത്തില്‍ നിന്ന് എറിഞ്ഞ ആ ഏറ് ബുഷിന്റെ ശരീരത്ത് കൊള്ളില്ല എന്നത് ശരിയാണെങ്കിലും അയാള്‍ വിതച്ച നാശത്തിന് ലോകജനതയുടെ പ്രതികരണമായി അതിനെ കണക്കാതിരിക്കാനാവില്ലല്ലോ, മനസുകൊണ്ടെങ്കിലും ബുഷിനോട് പടവെട്ടാന്‍ സന്നദ്ധയായ ആ വൃദ്ധ മാതാവിന് അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. പിന്നെ ഒരു പ്രധാന കാര്യം നമുക്ക് ഒരു പാട് ഗുണമുണ്ട് എന്ന കാര്യം അംഗീകരിച്ചാലും എല്ലാ കമ്പനികളുടെയും മൊബൈല്‍ ഫോണുകളും ടവറുകളും പ്രകൃതിക്ക് വരുത്തിവെക്കുന്ന ദോഷം കനത്തതാണ്. രാജ്യത്തിന് വരുത്തി വെക്കുന്ന നഷ്ടവും കണക്കറ്റതാണ്. സെല്‍ഫോണ്‍ ഉപയോഗം കഴിയുന്നത്ര കുറക്കുക എന്നതു മാത്രമാണ് അതിനു പോം വഴി. ഇ മെയില്‍, ചാറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ പലതുണ്ട് നേട്ടങ്ങള്‍, നന്‍മകളും | __._,_.___ . __,_._,___ |
sent by
Siraj P
No comments:
Post a Comment