Sunday, January 4, 2009

അബ്ദുല്ലക്കുട്ടി ലീഗിലേക്ക്‌?

കണ്ണൂറ്‍: വിവാദ പ്രസ്താവനകളിലൂടെ സിപിഎമ്മിനെ വിഷമിപ്പിക്കുന്ന കണ്ണൂറ്‍ എംപി എ പി അബ്ദുല്ലക്കുട്ടി മുസ്ളിം ലീഗില്‍ ചേരാന്‍ തയാറെടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നടപടിയ്ക്ക്‌ഇരയായിക്കൊണ്ട്‌ പുറത്തേയ്ക്ക്‌ വരുന്നതിനുള്ള അവസരം തണ്റ്റെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക്കൂടുതല്‍ സഹായകമാവുമെന്‍ങ്കണ്‍ടാണ്‌ അബ്ദുള്ളക്കുട്ടി സി.പി.എമ്മിനെ പ്രകോപിപ്പിയ്ക്കുന്ന പ്രസ്താവനകള്‍ അടിയ്ക്കടി നടത്തുന്നതത്രെ. മുസ്ളീംലീഗിലേയ്ക്ക്ചേക്കേറുന്നതിന്‌ എല്ലാ രഹസ്യനീക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിയ്ക്കുകയാണ്‍അബ്ദുള്ളക്കുട്ട. ലീഗ്നേതാവ്‌ഇ.അഹമ്മദിനെ ഏതാനും മാസങ്ങള്‍ക്ക്മുന്‍പ്‌അബ്ദുള്ളക്കുട്ടി വീട്ടിലെത്തി കണ്ടത്‌ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച്‌ ഒരു വിശദീകരണം ചോദിയ്ക്കുന്നതിനുപോലും സി.പി.എം തയ്യാറായില്ല. തങ്ങളുടെ കൂടാരത്തില്‍ നിന്ന്‌ ടി.പി ജലീലിനെ അടര്‍ത്തിക്കൊണ്‌ ട്‌ പോയതിന്‌ സി.പി.എമ്മിന്‌ തിരിച്ചടി നല്‍കാനുള്ള അവസരമാണ്‌ അബ്ദുള്ളക്കുട്ടിയിലൂടെ വന്ന്‌ ചേര്‍ന്നിരിയ്ക്കുന്നതെന്ന്ലീഗും തിരിച്ചറിയുന്നുണ്‌ ട്‌. അതുകൊണ്‌ ട്‌ തന്നെയാണ്‌ സി.പി.എം കരുതലോടെ ചുവട്‌ വെയ്ക്കുന്നതും. നേരത്തെ അടിയ്ക്കടി അബ്ദുള്ളക്കുട്ടിയുടെ പ്രകോപന പ്രസ്താവനകള്‍ വന്നപ്പോഴൊക്കെ വിശദീകരണം തേടി കൂടുതല്‍ നടപടികളിലേയ്ക്ക്‌ കടക്കാതെ തന്ത്രപൂര്‍വ്വമായ നിലപാട്‌ സ്വീകരിയ്ക്കുകയായിരുന്നു പാര്‍ട്ടി. തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ അബ്ദുള്ളക്കുട്ടിയ്ക്കതിരെ നടപടി എടുക്കുന്നത്‌ പലവിധത്തില്‍ ദോഷകരമാവുമെന്ന്‌ പാര്‍ട്ടിയ്ക്ക്‌ വ്യക്തമാണ്‌. കൂടുതല്‍ നടപടികളിലേയ്ക്ക്‌ കടന്നാല്‍ മറുകണ്ടംചാടി എതിര്‍ ക്യാമ്പലെത്തുന്നതിന്‌ പൊടുന്നനവെ തന്നെ സാഹചര്യമൊരുങ്ങും. പാര്‍ട്ടിയ്ക്ക്‌ ജില്ലയില്‍ ശക്തമായ എതിര്‍പ്പ്‌ നേരിടേണ്‌ ടിവരുന്ന മുസ്ളീം സമുദായത്തെ പ്രകോപിപ്പിയ്ക്കുന്നതിന്‌ ഇടയാവുകയും ചെയ്യും. പരമ്പരാഗത ഫ്യൂഡല്‍ കുടുംബത്തില്‍ നിന്ന്‌ വരുന്ന അബ്ദുള്ളക്കുട്ടിയ്ക്ക്‌ ആ വിഭാഗത്തിലുള്ള സ്വാധീനവും ശക്തമാണ്‌.
 
 


www.kasaragodvartha.com

Latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously

No comments:

Post a Comment