രണ്‍ടായിരത്തിയെട്ട്ചരിത്രത്തിലേക്ക്‌വിടകൊളളുമ്പോള്‍ നിറഞ്ഞു നിന്ന താരം ആരെന്ന ചോദ്യത്തിന്നിസംശയം പറയാന്‍ ഒറ്റ ഉത്തരമേയുളളൂ, അത്ബറാഖുസൈന്‍ ഒബാമ തന്നെ. മാറ്റം എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ പ്രസിഡണ്റ്റിണ്റ്റെ കസേരയിലേക്കെത്തിയ ഒബാമയില്‍ പ്രതീക്ഷ പുലര്‍ത്തുന്നത്ളോകം മുഴുവനുമാണെന്നതാണ്‍ഒരു പ്രത്യേകത. ഒരു പക്ഷെ മാറ്റം എന്ന തണ്റ്റെ മുദ്രാവാക്യം അദ്ദേഹം പ്രാവര്‍ത്തികമാക്കിയാല്‍ അത്ചരിത്രത്തിണ്റ്റെ തന്നെ ഗതിതിരിച്ചു വിടുന്നതായി മാറും. മാര്‍ടിന്‍ ലൂഥര്‍കിംഗിണ്റ്റെ സ്വപ്നം സാക്ഷാത്കരിച്ച്‌വൈതൌസിലേക്കെത്തിയ ഒബാമ ജനകീയ വോട്ടില്‍ ൫൨ ശതമാനം നേടിയാണ്‌വിജയിച്ചത്. ൨൩൯ വര്‍ഷത്തെ നേപ്പാളിലെ ഷാ രാജവംശത്തിണ്റ്റെ ഭരണത്തിന് അന്ത്യം കുറിച്ച്നേപ്പാള്‍ ജനാധിപത്യപാതയിലായതിനും രണ്‍ടായിരത്തിയെട്ട്സാക്ഷ്യം വഹിച്ചു. ലോകത്തിലെ ഏക ഹിന്ദുരാജ്യം മതേതര ജനാധിപത്യ റിപ്പബ്ളിക്കായി. പട്ടാള ഭരണത്തില്‍ നിന്ന്നമ്മുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ജനാധിപത്യത്തിലേക്ക് മടങ്ങുന്നതും ൨൦൦൮ കണ്‍ടു. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ മിക്ക അയല്‍രാജ്യങ്ങളിലും ചൈനയിലും ബര്‍മയിലും ഒഴികെ ജനാധിപത്യ ശക്തികള്‍ കരുത്താര്‍ജിക്കുന്ന കാഴ്ചയാണ്‍കാണാനായത്. ഭൂട്ടാനും മാലദ്വീപും ഉദാഹരണം. ആഗോളതലത്തില്‍ കരുത്താര്‍ജിക്കുന്ന റഷ്യയെയും ചൈനയെയും രണ്‍ടായിരത്തിയെട്ട്കാട്ടി തന്നു. യൂറോപ്യന്‍ യൂണിയനും നാറ്റോയും കൂടുതല്‍ കിഴക്കോട്ട്നീങ്ങുന്നതും അമേരിക്കന്‍ സൈനിക സാമ്പത്തിക താല്‍പര്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌വളരുന്നതിനും പോയ വര്‍ഷം സാക്ഷിയായി. ഇന്ത്യ അമേരിക്കാ-ആണവ കരാറും, അമേരിക്ക ഇറാഖ് സൈനിക ധാരണയും ഈ രംഗത്തുളള ശക്തമായ ഇടപെടലായിരുന്നു.ഇസ്രയീലിണ്റ്റെ നരനായാട്ടിന്‌രണ്‍ടായിരത്തിയെട്ടിലും കുറവുണ്‍ടായിരുന്നില്ല. വ്യോമാക്രമണവും ടാങ്കുകളുമായുളള കരയാക്രമണവുമായി അത്‌ഒരേ പോലെ തുടര്‍ന്നു. അധികാരമൊഴിയും മുമ്പ്‌അവസാനമായി ഇറാഖിലെത്തിയ അമേരിക്കന്‍ പ്രസിഡണ്റ്റ്ജോര്‍ജ്ബുഷിന് ഇറാഖ്ജനത നല്‍കിയ പ്രതീകാത്മകമായ യാത്രയയപ്പാണ്‍പോയ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മറ്റൊരു പ്രധാന സംഭവം. മുന്‍താസിര്‍ അല്‍ സെയ്ദി ഇറാഖിണ്റ്റെയും ലോകത്തിണ്റ്റെയും വീരനായകനായി മാറുകയായിരുന്നു. കായികരംഗത്ത്‌വിപ്ളവചൈനയുടെ വിശ്വരൂപം കാട്ടി ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒളിംപിക്സ്ബൈയ്ജിംഗില്‍ നടന്നു. അത്ഭുതകരമായ സംഘാടക മികവ്കൊണ്ട് ചൈന ലോകത്തെ അമ്പരപ്പിച്ചു. ആദ്യമായി ഒളിംപിക്സിലെ അമേരിക്കന്‍ മേധാവിത്വത്തിന്തിരശീല വീഴുകയും തല്‍സ്ഥാനത്ത്ചെങ്കൊടി ഉയരുകയും ചെയ്തു. ഇന്ത്യക്ക്സ്വര്‍ണമെഡല്‍ നേടി തന്ന്അഭിനവ്ബിന്ദ്രയും ബീജിംഗിനെ മറക്കാനാവാത്തതാക്കി. സ്പാനിഷ്മേധാവിത്വം കണ്‍ട യൂറോ കപ്പും, ക്രിക്കറ്റിലെ സച്ചിന്‍ തെണ്‍ടുല്‍ക്കറുടെ അജയ്യതയും പതിനാറു വര്‍ഷത്തിനിടയ്ക്ക്‌ആദ്യമായി സ്വന്തം നാട്ടില്‍ ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ടെസ്റ്റ്ക്രിക്കറ്റില്‍ മുട്ടുമടക്കിയതും കായികലോകത്ത് വാര്‍ത്തയായി. ക്രിക്കറ്റിണ്റ്റെ കൂടി ദാദയായിരുന്ന സൌരവ്ഗാംഗുലിയുടെയും അനില്‍ കുംബ്ളെയുടെയും വിടചൊല്ലലും നാം കണ്‍ടു. ദേശീയരംഗത്ത്ഭീകരാക്രമണ പരമ്പരയായിരുന്നു രാജ്യത്തെ നടുക്കിയത്. പ്രധാനനഗരങ്ങളില്‍ തുടര്‍ച്ചയായി സ്ഫോടനത്തിലൂടെ പാവപ്പെട്ട പച്ചക്കറിക്കടക്കാരനും സൈക്കിള്‍വാലയും കൊല്ലപ്പെട്ടപ്പോള്‍ കോട്ടൂരി നടന്നവര്‍ താജിലും ഒബ്‌റോയിയിലും ഭീകരര്‍ കയറി മൂന്നു നാള്‍ താണ്‍ടവമാടിയപ്പോള്‍ നടുങ്ങിവിറച്ചതും രണ്‍ടായിരത്തിയെട്ടിലാണ്. ആഗോള വന്‍ശക്തി പദവി സ്വപ്നം കണ്‍ട ഇന്ത്യയ്ക്ക് കനത്തനാണക്കേടും ഇന്ത്യന്‍ ഭരണകൂടത്തിണ്റ്റെ വിശ്വാസ്യതയ്ക്ക്‌അന്താരാഷ്ട്രതലത്തില്‍ നേരിട്ട വിലയിടിവും ഭീകരര്‍ നേടിയ വിജയവുമാണ്‍മുംബൈയുടെ ബാക്കി പത്രം. അതിനിടെ ഹേമന്ദ്കര്‍ക്കരെയെയും മേജര്‍ സന്ദീപിനെയും പോലുളള മികച്ച ഉദ്യോഗസ്ഥരെ ബലി കൊടുക്കേണ്‍ടിയും വന്നു. ആണവക്കരാറിണ്റ്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ അധികാരം നിലനിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെയും പാര്‍ലമെണ്റ്റിലെ നോട്ടു വിവാദവും ഒറീസയിലെ വര്‍ഗീയ കലാപവും, ദക്ഷിണേന്ത്യയിലാദ്യമായി കര്‍ണാടകയിലൂടെ ബിജെപി അധികാരത്തിലെത്തുന്നതും രണ്‍ടായിരത്തിയെട്ടിലായിരുന്നു. 'സര്‍വജന സുഖായ സര്‍വജന ഹിതായ' എന്ന മുദ്രാവാക്യവുമായി ബഹന്‍കുമാരി മായാവതി നയിക്കുന്ന പടയോട്ടം പുതിയ പുതിയ കോട്ടകള്‍ വെട്ടിപ്പിടിക്കുന്നതും ൨൦൦൮ കണ്‍ടു. ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ പ്രഖ്യാപിക്കപ്പെട്ടത്കേരളത്തിനൂം അഭിമാനമായി. ചന്ദ്രയാന്‍ ദൌത്യത്തിലൂടെ ഭാരതത്തിണ്റ്റെ അഭിമാനം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നതും പോയവര്‍ഷമാണ്. കേരളത്തിലാകട്ടെ സന്തോഷ്മാധവന്‍ സംഭവവും, സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ സിബിഐ അറസ്റ്റ് ചെയതതും വിഎസ്-പിണറായി രാഷ്ട്രീയ തര്‍ക്കവും പാഠപുസ്തക സമരം ഉള്‍പ്പെടെയുളള സമരങ്ങളും വാര്‍ത്തകളിലിടം നേടി. സിനിമാരംഗത്ത്‌വിനയന്‍-മാക്ടാ-അമ്മ സമരവും, പിളര്‍പ്പും കണ്‍ടു. അതുപോലെ സൂപ്പര്‍താര മലയാള സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ പുതുമകളുമായെത്തിയ സുബ്രമണ്യപുരം പോലുളള തമിഴ്സിനിമകള്‍ മലയാളത്തിലും വാന്‍ വിജയമായി. ഇരിക്കൂറ്‍ പെരുമണ്ണില്‍ ൯ കുട്ടികള്‍ അപകടത്തില്‍ മരിച്ചത്പോയവര്‍ഷം കേരളത്തിണ്റ്റെ കണ്ണീരായി. മൂഴിയാര്‍ ദുന്തവും പട്ടാമ്പി കൂട്ടക്കൊലയും ദുരന്തങ്ങളുടെ പട്ടികയിലിടം നേടി. എഡ്മണ്ഠിലാരി, മസനൊബു ഫുക്കുവോക്ക, പോള്‍ ന്യൂമാന്‍, ഹാരോള്‍ഡ്പിണ്റ്റര്‍, ഹ്യൂഗോ ക്ളോസ്, മൈക്കില്‍ ക്രൈറ്റന്‍, വി.പി സിംഗ്, ഹര്‍കിഷന്‍ സിംഗ്സുര്‍ജിത്, ജിഎം ബനാത്ത്‌വാല, ബാബ ആംതെ, കെ.വി ബിര്‍ല, പാണക്കാട്‌ഉമര്‍ അലി ശിഹാബ്തങ്ങള്‍, ഭരത്ഗോപി, കടമ്മനിട്ട, കെടി മുബമ്മദ്, മഹാകവി പാല, പി.അയ്യനേത്ത്, പിഎന്‍ മേനോന്‍, ഗായിക ശാന്താ പി നായര്‍, ബേബി ജോണ്‍, പിപി ജോര്‍ജ്, രഘുവരന്‍, കാസര്‍കോടിണ്റ്റെ ശേഷാദ്രി മാഷ്‌എന്നിവര്‍ കഴിഞ്ഞ വര്‍ഷം കാലയവനികയ്ക്കുളളില്‍ മറഞ്ഞു. കാസര്‍കോട്ഠിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിണ്റ്റെ നിര്‍മാണശാലയ്ക്ക്ശിലപാകിയത്പോയ വര്‍ഷമാണ്. ജില്ലയുടെ വികസന പ്രതീക്ഷകള്‍ക്ക്ചിറകു മുളച്ച വര്‍ഷം കൂടിയാണ്‍കടന്നു പോകുന്നത്. കാസര്‍കോട്-ദേളി-കൂവത്തൊട്ടിയിലെ ഷമ്മാഷമീദ്കഅട സെലക്ഷനില്‍ മികച്ച വിജയം നേടിയതും സഫിയ വധക്കേസിലെ പ്രതികള്‍ പിടിയിലായതും പോയ വര്‍ഷമാണ്. ജില്ലയുടെ സ്വന്തം മഹാകവി ടി.ഉബൈദിണ്റ്റെ ജന്‍മശതാബ്ദി ആഘോഷങ്ങളും ശ്രദ്ധേയമായി. അതേസമയം ഏതാനും പേരുടെ സ്വാര്‍ഥതാല്‍പര്യത്തിനായി വിഭാഗീയ സംഘര്‍ഷങ്ങള്‍ നടന്നതും നാല്‌വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതും ജില്ലയ്ക്ക്കളങ്കമായി.
by Fardan Ahmed Gurukkal
Mujeeb Kalanad
+91 9447746070
www.kasaragodvartha.com
Latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
+91 9447746070
www.kasaragodvartha.com
Latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
No comments:
Post a Comment