Saturday, January 10, 2009

യുപിഎ കക്ഷികളുമായും ചര്‍ച്ച: സിപിഐ എം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും
തോല്‍പ്പിക്കുന്നതിന് യുപിഎ ഘടകകക്ഷികളുമായും സിപിഐ എം ചര്‍ച്ച
നടത്തുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസിതര മതനിരപേക്ഷമുന്നണി വിപുലമാക്കുകയാണ് ലക്ഷ്യം.
കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍
വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയും സ്വതന്ത്ര വിദേശനയവും
സംരക്ഷിക്കാനും ജനപക്ഷ സാമ്പത്തികനയങ്ങള്‍ കൊണ്ടുവരാനും കോണ്‍ഗ്രസ്
ഒഴികെയുള്ള എല്ലാ മതനിരപേക്ഷ പാര്‍ടികളും ഒന്നിക്കണമെന്ന്
കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. നാലരവര്‍ഷത്തെ യുപിഎ ഭരണം
ജനവിരുദ്ധസാമ്പത്തിക നയങ്ങളാണ് നടപ്പാക്കിയത്. അമേരിക്കയുമായി
സഖ്യമുണ്ടാക്കി രാജ്യത്തിന്റെ പരമാധികാരത്തിന് യുപിഎ ഭരണം പോറലുണ്ടാക്കി.
വര്‍ഗീയതയും പിന്തിരിപ്പന്‍ സാമ്പത്തികനയങ്ങളും മുറുകെ പിടിക്കുന്ന
ബിജെപിയെയും ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തണം. ഈ ലക്ഷ്യത്തോടെ
നയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കും. വിവിധ
സംസ്ഥാനങ്ങളില്‍ സിപിഐ എം മത്സരിക്കുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച്
ധാരണയായി. എന്നാല്‍, സ്ഥാനാര്‍ഥികളെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാന കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റ് കേന്ദ്ര കമ്മിറ്റി പരിഗണിച്ച്
അന്തിമ തീരുമാനമെടുക്കുമെന്ന് കാരാട്ട് അറിയിച്ചു. കോണ്‍ഗ്രസിന്റെ
ജനവിരുദ്ധനയങ്ങളോട് അതൃപ്തിയുള്ള യുപിഎ ഘടകകക്ഷികളെക്കൂടി
മതേതരമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. പ്രധാന പ്രാദേശിക
പാര്‍ടികളുമായി ചര്‍ച്ച നടത്തിവരികയാണ്. ആന്ധ്രയില്‍ തെലുങ്കുദേശവുമായും
തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായും കര്‍ണാടകത്തില്‍ ജനതാദള്‍
സെക്കുലറുമായും സിപിഐ എമ്മും സിപിഐയും ധാരണയിലെത്തി. ബിഎസ്പിയുമായി
ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ധാരണയിലെത്തിയിട്ടില്ല.
പൊതുപ്രശ്നങ്ങളുയര്‍ത്തി ബിഎസ്പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ബിജെപിയും
ഒഴികെയുള്ള പാര്‍ടികള്‍ക്ക് നിര്‍ണായകശക്തിയുണ്ടായിരുന്നു. ഇക്കുറിയും
മതേതര പാര്‍ടികള്‍ക്ക് നിര്‍ണായകസ്ഥാനം നേടാന്‍ കഴിയും.
നിയമസഭാതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും പരസ്പരം മത്സരിച്ച
ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍
അതുണ്ടാവില്ല. പശ്ചിമബംഗാളിലെ സ്ഥിതി സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്തു.
നന്ദിഗ്രാമില്‍ സിപിഐ സ്ഥാനാര്‍ഥി തോറ്റെങ്കിലും പുരുളിയയില്‍ കൂടുതല്‍
വോട്ട് നേടി സിപിഐ എം വിജയിച്ചു. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. കോണ്‍ഗ്രസിനോ ബിജെപിക്കോ
അഭിമാനിക്കത്തക്ക വിജയമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
രാജസ്ഥാനില്‍ സിപിഐ എം മികച്ച വിജയം നേടിയതിന് സംസ്ഥാന കമ്മിറ്റിയെ
കേന്ദ്ര കമ്മിറ്റിയോഗം അഭിനന്ദിച്ചു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിലെ
വമ്പിച്ച ജനപങ്കാളിത്തം ജനാധിപത്യപ്രക്രിയയെ സഹായിക്കുന്നതാണെന്നും യോഗം
വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളിലും ഉടന്‍ തെരഞ്ഞെടുപ്പ്
പ്രവര്‍ത്തനത്തിനിറങ്ങാന്‍ പാര്‍ടി ഘടകങ്ങളോട് കേന്ദ്രകമ്മിറ്റി
അഭ്യര്‍ഥിച്ചു. സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍
ഫെബ്രുവരിയില്‍ രാഷ്ട്രീയപ്രചാരണം നടത്താനും സംസ്ഥാനഘടകങ്ങളോട് സിസി
അഭ്യര്‍ഥിച്ചു. മൂന്നുദിവസത്തെ യോഗം ശനിയാഴ്ച ഉച്ചയോടെ അവസാനിച്ചു

by: V Jain/DD

www.kasaragodvartha.com

Latest MALAYALAM and English news from your homeland. It is the first
& only specialized webportal for local
news. The portal also covers ethnicity, views, art, culture,
education, career, sports, business, entertainment, guest, obituary,
wedding, techno world, gulf special, media views, articles along with
state news, national and world news. Actually it is linking our
homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu,
Delhi, Andrapradesh, Gujarat and the world specially Gulf countries
simultaneously

No comments:

Post a Comment