വാണിഭനഗരത്തിലെ രാപ്പകലുകള്‍ | കൊച്ചിയിലെ ഒരു പ്രഭാതം. നഗരം തിരക്കിലേക്ക് ഉണര്‍ന്നിട്ടില്ല. എം.ജി.റോഡിലെ ജയലക്ഷ്‌മി ജംഗ്‌ഷനില്‍ സുദിന്‍ എന്ന യുവാവ് ബസ് കാത്തു നില്‍ക്കുന്നു. സുദിനെ കൂടാതെ സ്‌റ്റോപ്പില്‍ ഒന്നു രണ്ടുപേര്‍മാത്രം. സുന്ദരിയും കുലീനയുമായ ഒരു യുവതി അങ്ങോട്ടെത്തി. ദൂരെയെങ്ങോ ജോലി ചെയ്യുന്നവരാകാം. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ടെമ്പോ വാന്‍ ബസ്സ്റ്റോപ്പിന് തൊട്ടടുത്തു വന്നു നിന്നു. ജനലുകള്‍ കര്‍ട്ടന്‍ കൊണ്ടു മറച്ച വാനിലേക്കു യുവതി ധൃതിയില്‍ നീങ്ങുന്നതിനിടെ സുദിന്‍ കണ്ടു, അവരുടെ മൊബൈല്‍ ഫോണ്‍ ബാഗില്‍ നിന്നു ഊര്‍ന്നു വീഴുന്നു. പിന്നാലേ ചെന്ന് ആ ഫോണ്‍ കുനിഞ്ഞെടുത്ത് നിവരുമ്പോഴേക്കും വാന്‍ പോയിക്കഴിഞ്ഞു. ഫോണ്‍ കാണാതെ വരുമ്പോള്‍ വിളിക്കുമല്ലോ എന്ന് അയാള്‍ സമാധാനിച്ചു. പ്രതീക്ഷിച്ചപോലെ വൈകുന്നേരം മൊബൈലിലേക്ക് ഒരു വിളി. ഫോണിന്റെ ഉടമയാണ്. പകല്‍ കണ്ടുമറന്ന ആ സുന്ദരമുഖം വീണ്ടുമയാളുടെ മനസ്സില്‍ തെളിഞ്ഞു. 'നാളെ അതേ സ്‌ഥലത്തു വച്ച് ഫോണ്‍ മടക്കി നല്‍കാമെന്ന് ധാരണയായി. അടുത്ത | കൊച്ചിയിലെ രാപാര്‍ട്ടികളില്‍ നിന്ന് | ദിവസം ഫോണ്‍ മടക്കിക്കൊടുക്കുകയും ചെയ്‌തു. നന്ദിയൊക്കെ പറഞ്ഞ് ഒരു ചിരിസമ്മാനിക്കും മുന്‍പേ അവരെ ഓഫീസിലേക്കു കൊണ്ടുപോകുന്ന വാന്‍ എത്തി. ശരിക്കും പരിചയപ്പെടാനായില്ല. പേരുപോലും ചോദിക്കാനാകാത്തതിലായിരുന്നു സുദിന്റെ സങ്കടം. ദിവസങ്ങള്‍ക്കു ശേഷം സുദിന്‍ തന്റെ ഒരു സ്‌കൂള്‍ സഹപാ� ിയെ കണ്ടുമുട്ടി. വര്‍ഷങ്ങക്കുശേഷമുള്ള കണ്ടുമുട്ടല്‍.. സംസാരിച്ചിരിക്കുന്നതിനിടെ സുഹൃത്തിന്റെ ജോലിയെക്കുറിച്ചു തിരക്കി. 'വലിയ ലാഭമുള്ള ജോലിയാ ".എന്ന കള്ളച്ചിരിയോടെമറുപടി. പന്തികേടു തോന്നിയ സുദിന്‍ വിശദമായി ചോദിച്ചപ്പോള്‍ അവന്‍ തുറന്നുപറഞ്ഞു- ക്യാബ്‌വാനിലെ ബിസിനസ്സാണ്. കൊച്ചിയിലും ചുറ്റുവട്ടത്തുമായി യുവതികളായ വീട്ടമ്മമാരെയും ഉദ്യേഗസ്‌ഥകളെയും കേന്ദ്രീകരിച്ചുള്ള വന്‍കിട പെണ്‍വാണിഭത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! ''രാവിലെ ഓഫീസിലേക്കു പോകുന്ന എട്ട്-എട്ടരമണിയോടെ നമ്മുടെ വണ്ടി ചെല്ലും . ബസ്സ്റ്റോപ്പില്‍ നിന്നു 'കക്ഷി'കളെ കയറ്റും. വഴിയില്‍ പറഞ്ഞുറച്ച സ്‌ഥലത്തു നിന്ന് കസ്‌റ്റമറേയും. | ശീതീകരിച്ച ആധുനിക കിടപ്പുമുറി സജ്ജമാക്കിയ ടെമ്പോ ട്രാവലര്‍. അതിനുള്ളിലെ കിടപ്പറ സജ്ജീകരണങ്ങള്‍ കാരവനെ െവല്ലുന്നതാണ്. | ശരിക്കും ഒരു മൊബൈല്‍ കിടപ്പറ. ജനാല പച്ച കര്‍ട്ടനിട്ടു മറച്ചിരിക്കും. മിനി ഫ്രിഡ്‌ജ് സഹിതം ശീതീകരിച്ച അസ്സലൊരു ബെഡ്‌റൂം. കിടക്കവിരിയും കമ്പിളിയുമടക്കം കുഷ്യന്‍ കട്ടിലും. ചുരുങ്ങിയത് ഒന്നരമണിക്കൂറെങ്കിലും നഗരത്തിലെ ഊടുവഴികളിലൂടെ ഓടിച്ച ശേഷം വണ്ടി യുവതിയെ ജോലിസ്‌ഥലത്തിനടുത്തെവിടെയെങ്കിലും ഇറക്കിവിടും. കസ്‌റ്റമേഴ്‌സിനു ചില പെരുമാറ്റച്ചട്ടമൊക്കെയുണ്ട്. കക്ഷിയുടെ പേരു ചൊദിക്കരുത്. വ്യക്‌തിപരമായ യാതൊന്നും ചോദിക്കരുത്.ഗര്‍ഭനിരോധനമാര്‍ഗങ്ങളില്ലാതെ ബന്ധപ്പെടുകയുമരുത്." കാരണം പറഞ്ഞപ്പോഴാണ് സുദിന്‍ ശരിക്കും ഞെട്ടിയത്:" കക്ഷികളിലാരും ലൈംഗികത്തൊഴിലാളികളല്ല . അത്യാവശ്യം പണമുണ്ടാക്കാന്‍ ഒരു കുറുക്കു വഴി. ചെറിയ ഒരു വിട്ടുവീഴ്‌ച. പത്തു ദിവസം ഓഫീസില്‍ കുത്തിയിരുന്നാല്‍ കിട്ടുന്ന പണം, ഒരു ദിവസം ഓഫീസില്‍ പോകുന്ന വഴിയുള്ള ഒന്നൊന്നര മണിക്കൂറുകൊണ്ടു കിട്ടും . ആരും സംശയിക്കില്ല. പുറമേനിന്നു നോക്കുന്നവര്‍ക്ക് ഈ വണ്ടി വെറും കമ്പനിക്യാബ്'' സുഹൃത്ത് ചിരിച്ചു. പിന്നെ ചോദിച്ചു-'നിനക് | കിടപ്പറ സജ്ജീകരണങ്ങള്‍ കാരവനെ െവല്ലുന്നതാണ്. | ക് ഞാനൊരു ട്രിപ്പ് ശരിയാക്കട്ടേ, എന്റെ ഒരു സന്തോഷത്തിന്?'' പുതിയകഥകള്‍ കേട്ട് തരിച്ചിരുന്ന സുദിന്റെ മനസ്സില്‍ അന്ന് എം.ജി റോഡില്‍ താന്‍ കണ്ടുമുട്ടിയ യുവതിയുടെ രൂപവും പച്ചവിരിയിട്ട ക്യാബ്‌വാനും കടന്നുവന്നു. സുഹൃത്ത് ഓഫര്‍ വച്ച് നീട്ടിയപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ അതുസ്വീകരിച്ചതിനുകാരണം വിചിത്രമായ ഈ ഇടപാടിന്റെ നിജസ്‌ഥിതിയറിയാനായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ചങ്ങാതി സുദിനെ ഓട്ടോറിക്ഷയില്‍ ഒരിടത്തു കൊണ്ടിറക്കി. അല്‍പ്പം കഴിഞ്ഞതും വാന്‍ വന്നു, പച്ചവിരിയിട്ട ജനാലകളുള്ള വാന്‍. സുഹൃത്തു തന്നെ ഡോര്‍ തുറന്നുകൊടുത്തു. അകത്തേക്കു കയറിയ സുദിന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി: വാനിനുള്ളിലെ ബഡ്‌റൂമില്‍ ആ യുവതി, അയാള്‍ക്കു കളഞ്ഞുകിട്ടിയ ഫോണിന്റെ ഉടമ. * *
ഒരു കഥ പോലെ തോന്നുമെങ്കിലും കൊച്ചിയുടെ മുഖംമൂടി മാറ്റുമ്പോള്‍കാണുന്ന അറപ്പിക്കുന്ന യാഥാര്‍ഥ്യമാണിത്. സുദിന്‍ തന്നെ ഒരു പ്രമുഖ മലയാളവാരികയില്‍ തുറന്നെഴുതിയതാണീ അനുഭവം. ഇങ്ങനെ എത്രയെത്ര കഥകള്‍. കപടസദാചാരത്തിന്റെ വര്‍ണ്ണപ്പകിട്ടിനപ്പുറം കേരളത്തിലെ സ്‌ത്രീവില്‍പ്പനയുടെ തലസ്‌ഥാനമായി മാറിക്കഴിഞ്ഞു,മഹാനഗരി നിശാപാര്‍ട്ടിക്ക് ബാംഗ്‌ളൂര്‍ സുന്ദരികള്‍
രണ്ടുമാസം മുന്‍പ് പബ്ബുകള്‍ നിരോധിച്ചതാണ് കര്‍ണ്ണാടകസര്‍ക്കാര്‍ . തലസ്‌ഥാനമായ ബാംഗ്‌ളൂരിലും മറ്റും പെണ്‍വാണിഭത്തിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പബ്ബുകളാണെന്ന തിരിച്ചറിവിലായിരുന്നു ഇത്. കര്‍ണാടകത്തില്‍ വേരറ്റതോടെ തൊട്ടടുത്ത കൊച്ചിയായി വാണിഭകേന്ദ്രം . 'തൊഴില്‍' ഇല്ലാതെ വന്ന പെണ്‍കുട്ടികള്‍ ഏജന്റുമാര്‍ വഴി കൊച്ചിയിലേക്ക് ഒഴുകിത്തുടങ്ങി. കൊച്ചിയില്‍ നിന്നാണ് കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇവരെ കൊണ്ടു പോകുന്നത്. മൂന്നാംകിട സിനിമകളിലെ മസാല താരങ്ങളും കര്‍ണാടകത്തില്‍ നിന്നു കളം കൊച്ചിയിലേക്കു മാറ്റി. ഷക്കീല സിനിമകളിലൂടെ താരപദവി നേടുകയും ഒട്ടേറെ നീലച്ചിത്രങ്ങളില്‍ നായികയാവുകയും ചെയ്‌ത രേഷ്‌മ എന്ന കര്‍ണാടകക്കാരി അനാശ്യാസ്യത്തിന് കളമശ്ശേരി യില്‍ അറസ്‌റ്റിലായതും അവരെ ചോദ്യം ചെയ്‌ത പൊലീസ് അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പറത്തിവിട്ടതും വിവാദമായിട്ട് ഏറെയായിട്ടില്ല. ഒരു രാത്രിക്ക് കാല്‍ ലക്ഷവും ഒരു മണിക്കൂറിന് പതി നായിരവും റേറ്റ് പറഞ്ഞ് ഏജന്റുമാര്‍ക്ക് മൂന്നു ദിവസ ത്തെ 'കാള്‍ഷീറ്റ്' കൊടുത്തു ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയില്‍ വിമാ നമിറങ്ങിയ രേഷ്‌മ പിടിയിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് പറന്നെത്തിയതും ഉന്നത നായ ഒരു അഭിഭാഷകനായിരു ന്നു. എറണാകുളം സൗത്തിലും മരടിലുമുള്ള മുന്തിയ ഹോട്ടലുകള്‍, നഗരച്ചെറുപ്പത്തിനായി ഡിസ്‌ക്കോത്തെക്ക്, ഡിജെ പാര്‍ട്ടി എന്നിങ്ങനെ പല പേരുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ആഴ്‌ചയില്‍ ഒന്നോ രണ്ടോദിവസം നടക്കുന്ന ഈ പാര്‍ട്ടികളില്‍ സംഗീതത്തിനും മിന്നിക്കളിക്കുന്ന വര്‍ണ്ണവെളിച്ചത്തിനുമിടയില്‍ കുടിച്ചും മദിച്ചും തിളയ്‌ക്കുകയാണ്‌് പുതിയ യുവത്വം. മോശമല്ലാത്ത തുകയാണ് രാപാര്‍ട്ടികള്‍ക്കു ഹോട്ടലുകള്‍ ഈടാക്കുന്നത്. ഒറ്റ നിബന്ധനമാത്രം. ഇണകള്‍ക്കേ പ്രവേശനമുള്ളൂ (വിവാഹിതരാവണമെന്നാര്‍ക്കാ നിര്‍ബന്ധം?). എങ്കിലും തിരക്കിനു കുറവില്ല. ഐ.ടി/ബാങ്ക് ജീവനക്കാരാണ്‌് ഈ വാരാന്ത്യവിരുന്നിന് എത്തുന്നവരിലേറെ. വീട്ടില്‍ നിന്നു ചാടുന്ന കോളജ് വിദ്യാര്‍ത്ഥികളും കുറവല്ല.. ''ഡിസ്‌ക്കോത്തെക്കില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ഗേള്‍ഫ്രണ്ടിനെ കിട്ടിയെന്നു വരില്ല. പ്പോള്‍ ദൈവദൂതനെ പോലെ അവര്‍ക്കു മുന്നില്‍ ഏജന്റ് അവതരിക്കും. ബാംഗ്‌ളൂരില്‍ നിന്നും മംഗലാപുരത്തുനിന്നും രാക്കൂട്ട് റെഡി. അത്യാവശ്യം ഫാഷണബിള്‍. കണ്ടാലും സുന്ദരികള്‍'' കൊച്ചിയിലെ ഐ.ടി പ്രൊഫഷണലായ ജെറി പറയുന്നു. പലപ്പോഴും നൈറ്റ്‌ക്ലബ്ബുകളിലെ ഈ ആഘോഷം അവസാനിക്കുക സുരക്ഷിത ഇടങ്ങളിലെ കിടപ്പറകളിലാണ്. നൈറ്റ് പാര്‍ട്ടികളിലെ 'ഇറക്കുമതി'കളും ഹാപ്പി. ഒറ്റ രാത്രി കൊണ്ട് കൈനിറയെ പണം! കടവന്ത്ര, പനമ്പിള്ളി നഗര്‍, പാലാരിവട്ടം തുടങ്ങി കൊച്ചിയുടെ പ്രാന്തങ്ങളില്‍ ഏജന്റുമാര്‍ തന്നെ ഒരുക്കിക്കൊടുത്ത ഫ്‌ളാറ്റുകളിലും വീടുകളിലുമാണ് ഇവരുടെ പകല്‍ വാസം. സമീപവാസികളോട് ഇവര്‍ പരിചയപ്പെടുത്തുക കൊറിയോഗ്രാഫേഴ്‌സെന്നും, മോഡലുകളെന്നും, ഐ.ടി പാര്‍ക്കു ജോലിക്കാരെന്നുമൊക്കെയാണ്. എജന്റുമാരോ ക്ലയന്റുകളോ ഈ താമസസ്‌ഥലങ്ങളിലേക്കു വരില്ല. മൊബൈല്‍ ഫോണില്‍ ഒരു നിശ്‌ചിത സ്‌ഥലത്ത് എത്താനറിയിച്ച് അവിടെ നിന്നും ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുകയാണ് പതിവ്. ബാംഗ്‌ളൂരില്‍ നിന്നുളളവരേറെയും പതിനാറിനും ഇരുപത്തിനാലിനും ഇടയ്‌ക്കു പ്രായമുള്ളവരാണ്‌്. എറണാകുളം കേന്ദ്രമാക്കിക്കൊണ്ടു തന്നെ കുമരകവും തിരുവനന്തപുരവുമടക്കം കേരളത്തിലെ പലഹോട്ടലുകളിലേക്കും ഈ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുമുണ്ട്.
'കീ' ചെയ്‌ഞ്ച്
ശരീരവില്‌പനയ്‌ക്ക് പഴയതിനേക്കാള്‍ മാന്യത കെവന്നിട്ടുണ്ടോ സമൂഹത്തില്‍? കൂട്ടിക്കൊടുക്കുന്നവരെ 'മാമ' എന്നു വിളിവിളിച്ചാക്ഷേപിക്കുന്നതൊക്കെ പഴംകഥ. ഇന്ന് ആ റോള്‍, എക്‌സിക്യൂട്ടീവ് വെയര്‍ ധരിച്ച മുന്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ്. ഹോട്ടലില്‍ എത്തുന്ന ബിസിനസ്സുകാരുടെ 'നേരമ്പോക്ക്' അവരുടെ ഉത്തരവാദിത്തമാണല്ലോ! പരസ്യമായി ഈ ജോലി ചെയ്യുന്നു, എറണാകുളം സൗത്തിലെ ഒരു കായലോര ഹോട്ടല്‍. പഴയകാലങ്ങളില്‍ ചില ക്ലബുകളില്‍ നിലവിലിരുന്നതും നിയമപാലകരുടെ കര്‍ശനമായ ഇടപെടല്‍ കൊണ്ട് നിന്നുപോയതുമായ ഒരു കീഴ്‌വഴക്കം മടക്കിക്കൊണ്ടു വന്നാണ് അവര്‍ രാപ്പാര്‍ട്ടികളെ ആഘോഷമാക്കുന്നത്.. നൈറ്റ്‌പാര്‍ട്ടിയോടനുബന്ധിച്ച് അരങ്ങേറുന്ന കീ ചെയ്‌ഞ്ച് ആണ് ഈ പരിപാടി. പങ്കെടുക്കുന്നവര്‍ ഒരു പ്രത്യേക പാനപാത്രത്തില്‍ വാഹനത്തിന്റെ താക്കോല്‍ ഇടുന്നു. ഈ ചാവികള്‍ എടുക്കുന്നത് രാക്കുട്ടിനായി തയാറായി വന്നിട്ടുള്ള പെണ്‍കിളികളാണ്. അവരെടുക്കുന്ന ചാവികളുടെ ഉടമയ്‌ക്കൊപ്പമാവും അന്നത്തെ അവളുടെ രാത്രി. കാശുള്ളവരുടെ വിനോദങ്ങളായതിനാല്‍ പോലീസുപോലും ഇവയൊന്നും കണ്ടില്ലെന്നു വയ്‌ക്കുകയാണ് പതിവ്. ഉന്നത പൊലീസില്‍ ചിലര്‍ ഇതിന് കൂട്ടു നില്‍ക്കുകയും പങ്കു പറ്റുകയും ചെയ്യുന്നുവെന്ന് ആക്ഷേപമുണ്ട്.
കമ്പനിക്ക് ഒരു പെണ്ണ് !
ഐ.ടി മേഖലയിലും ന്യൂജനറേഷന്‍ ബാങ്കുകളിലും ജോലിചെയ്യുന്നവരിലേറെയും ഇരുപതിനും മുപ്പതിനും ഇടയിലുള്ള അവിവാഹിതരാണ്. കമ്പനികള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കനത്ത ശമ്പളവും സൗകര്യങ്ങളും കൊണ്ടാണവര്‍ കഴിവുള്ള ചെറുപ്പക്കാരെ പിടിച്ചു നിര്‍ത്തുന്നത് . കൂടുതല്‍ വരുമാനം കിട്ടുന്നിടത്തേക്ക് സമര്‍ത്ഥര്‍ ചാടിപ്പോകും. അതൊഴിവാക്കാന്‍ ബൂസ്‌പാര്‍ട്ടികളും അന്തിക്കൂട്ടും വരെ ജീവനക്കാര്‍ക്കായി ഒരുക്കിക്കൊടുക്കുന്ന കമ്പനികളുണ്ടത്രേ. ്ര്രെപാഫഷലുകള്ളില്‍ നിന്നു വന്‍പ്രതിഫലം മോഹിച്ച്‌് കേരളത്തില്‍ എത്തുന്നവരില്‍ ബാംഗ്ലൂരിലും മംഗലാപുരത്തും പ� ിക്കുന്ന വിദ്യാര്‍ത്ഥിനികളുമുണ്ട്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുളളവരാണധികം. അടിച്ചുപൊളിക്കുള്ള പണത്തിനായി ഈ 'ചെറിയ അഡ്‌ജസ്‌റ്റുമെന്റി' ലെ ശരിതെറ്റുകള്‍ വകവയ്‌ക്കാത്തവര്‍. ശനിയാഴ്‌ച രാത്രി കേരളത്തിലെത്തിയാല്‍ 'ജോലി' കഴിഞ്ഞ് കൈനിറയെ പണവുമായി ഞായറാഴ്‌ച പുലര്‍ച്ചെ മടങ്ങിപ്പോകാം. കര്‍ണാടകയിലും പഞ്ചാബിലും ആന്ധ്രയിലും വേരുകളുള്ള തങ്ങള്‍ക്കെന്ത് നഷ്‌ടപ്പെടാന്‍ എന്ന ലാഘവത്തോടെയാണവരിതിനെ കാണുന്നത്. ബാംഗ്ലൂരില്‍ നിന്നുവന്ന കോല്‍കത്ത സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ കേസില്‍ പെടുത്താതിരിക്കാന്‍ പൊലീസുകാരന്‍ തന്നെ ഉപയോഗപ്പെടുത്തിയ കഥ കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് അതിലെ തൊഴില്‍പരമായ നൈതികത മുന്‍നിര്‍ത്തി മാത്രമായിരുന്നു. താല്‍ക്കാലിക വരുമാനത്തിനായി അഡ്‌ജസ്‌റ്റുമെന്റുകള്‍ക്ക് മുതിരുന്നവരില്‍ മലയാളി പെണ്‍കുട്ടികളും വിവാഹിതകളും കുറവാണെന്നു കരുതരുത്. സ്വന്തം ജില്ലകള്‍ക്കു പുറത്താവും ഇവരുടെ ഇടപാടുകള്‍ എന്നു മാത്രം. എറണാകുളത്തുനിന്നു പിടിക്കപ്പെടുന്നവരിലേറെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. ആലപ്പുഴയില്‍ പിടിയിലാകുന്നവരധികവും അയല്‍ജില്ലക്കാരും. പരിചയക്കാരാല്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യത കുറയ്‌ക്കാനാവും ഈ മുന്‍കരുതല്‍. പണത്തിനു വേണ്ടിയല്ലാതെ സുഖത്തിനു വേണ്ടി മറ്റുവഴികള്‍ തേടിപ്പോകുന്നവരുടെ എണ്ണവും വളരെ ഏറിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളും രണ്ടുയുവാക്കളും കാറിനുള്ളില്‍ അനാശാസ്യത്തിന് പൊലീസ് പിടിയിലായത് അടുത്തിടെയാണ്. കാമുകന്‍മാരെ വിശ്വസിച്ച് കെണിയിലാകുന്ന പെണ്‍കുട്ടികളുമുണ്ട്. മൊബൈലുകളില്‍ വീഡിയോക്ലിപ്പുകള്‍ പരക്കുമ്പോള്‍ മാത്രമായിരിക്കും തങ്ങള്‍ കെണിയിലാണു വീണതെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിയുക.
യൂണിഫോമിട്ട വാണിഭക്കാര്‍
കൊച്ചി എത്ര വേഗം വളരുന്നോ അതിനേക്കാള്‍ വേഗത്തില്‍ തഴച്ചുവളരുകയാണ് പെണ്‍വാണിഭം. ചെറുതല്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് വരുമാനവും ഇതു നല്‍കുന്നു. ഗുണ്ടാസംഘങ്ങളെയാണ് സെക്‌സ് മാഫിയകള്‍ തണലിനായി ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളെ അവരുടെ സ്‌ഥലങ്ങളില്‍ നിന്നും ഹോട്ടലുകളിലെ വ്യവസായികളുടെ കിടക്കയിലേക്കോ പ്രൊഫഷണലുകളുടെ കൈകളിലോ എത്തിക്കുന്നത് ഒരുവണ്ടിയിലോ ഒരേയാള്‍ക്കാരിലൂടെയോ അല്ല. ബാംഗ്ലൂരില്‍ നിന്നും എത്തുന്ന ഒരു പെണ്‍കുട്ടി ലക്ഷ്യത്തിലെത്തുക പല ഗാങുകളുടെ സഹായത്തോടെയാവും . പരസ്‌പരം അറിയാത്ത പല സംഘങ്ങളാവാമത്. ആളുമാറാതിരിക്കാന്‍ യൂണിഫോമോ ടാഗോ അണിയാറുണ്ടിവര്‍. * * *
എറണാകുളത്തെ ചെറുകിടലോഡ്‌ജുകളിലും തുടര്‍ക്കഥയായിരുന്ന പെണ്‍വാണിഭം അവിടെ നിന്നു വളരെ ഉയരങ്ങളിലേക്കുപോയി. വലിയവലിയ ഹോട്ടലുകളിലും ക്ലബ്ബുകളിലും ടൂറിസ്‌ററുകള്‍ക്കു വിരുന്നു നല്‍കാന്‍ പാകത്തില്‍ വളര്‍ന്നു വാണിഭതന്ത്രങ്ങള്‍. പൊലീസാകട്ടെ നാലാം കിട ലോഡ്‌ജുകളിലെ കാലാകാല റെയ്‌ഡുകളിലൂടെ ഉന്നതരുടെ കിടക്കറ വാണിഭത്തിനു നേരെ കണ്ണടയ്‌ക്കുന്നു. കൊച്ചിയിലെ നക്ഷത്രഹോട്ടലുകളിലും മുന്തിയക്ലബ്ബുകളിലും റെയ്‌ഡ് നടന്നിട്ട് അഞ്ചുവര്‍ഷത്തിലേറെയായി .നഗരത്തില്‍ തലങ്ങും വിലങ്ങും പായുന്ന ക്യാബ്‌വാനുകളിലെ ശരീര വില്‍പനയില്‍ ലാഭം ഉപഭോക്‌താവിനും കച്ചവടക്കാരനും മാത്രമല്ല, പൊലീസുകാര്‍ക്കുമുണ്ടെന്നത് പരസ്യമായ രഹസ്യമാണല്ലോ. | |
No comments:
Post a Comment