ദുബൈ: യുഎഇയിലെ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ 'കെസഫി'ന്റെ ഒരു പകല്‍ നീണ്ടണ്‍ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജനുവരി രണ്ടി(വെള്ളിയാഴ്ച)ന് ഷാര്‍ജയില്‍ നടക്കും. ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ രാവിലെ ഒമ്പത് മണിക്ക്പതാകയുയര്‍ത്തുന്നതോടെ പരിപാടിക്ക്തുടക്കം കുറിക്കുന്നതാണ്. കെസഫിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും കായിക മേളയും അവാര്‍ഡ്ദാനവും ഉണ്‍ടായിരിക്കുന്നതാണ്. പ്രവാസ ജീവിതത്തിന്റെ നോവു പേറുന്ന കുടുംബിനികളടക്കമുള്ളവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് പകരുന്നതായിരിക്കും സംഗമമെന്ന് സംഘാടകര്‍ പറഞ്ഞു. ആഘോഷം കെങ്കേക്കമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരുന്നു. കെസഫ്ചെയര്‍മാന്‍ യഹ്യ തളങ്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കാസര്‍കോട്സാഹിത്യവേദി പ്രസിഡന്റുമായ കെഎം അഹ്മദ് മുഖ്യാതിഥിയായിരിക്കും. കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിക്കുകയും പെണ്‍കുട്ടികളെ ഉപരിപഠനത്തിന് ആകര്‍ഷിക്കുകയും ചെയ്ത ഡോ.പിഎ ഇബ്രാഹിം ഹാജിയെ ചടങ്ങില്‍ ആദരിക്കും. സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുന്നതാണ്. ജില്ല പിറന്നിട്ട് കാല്നൂറ്റാണ്ട്പിന്നിടുമ്പോഴും അവികസിതാവസ്ഥയില്‍ വീര്‍പ്പുമുട്ടുന്ന കാസര്‍കോടിന്റെ വികസന സാധ്യതകകളെക്കുറിച്ച് ഇത്തവണ പ്രബന്ധ മത്സരം ഒരുക്കിയിട്ടുണ്ട്.കെസഫ്അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍ നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കാനുള്ള സുവര്‍ണാവസരമാണ് ഒരുക്കുക. വാര്‍ഷികാഘോഷം ഒരുത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകരിലൊരാളായ ഇല്യാസ്എ.റഹ്മാന്‍ അറിയിച്ചു. ഷാര്‍ജ ഗോള്‍ഡ്ലാന്റിന്മുന്‍വശത്തായാണ്ഇന്ത്യന്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. www.കാസര്‍കോട് വാര്ത്ത.com ആണ് പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.
visit http://www.kasaragodvartha.com/ for latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously. സംശയം വേണ്ട!!!
news. The portal also covers state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously. സംശയം വേണ്ട!!!
No comments:
Post a Comment