കാഞ്ഞങ്ങാട്: നൂറുകണക്കിന് ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും നാട്ടകാരുടെയും സ്‌നേഹോഷ്‌മള സ്വീകരണം ഏററുവാങ്ങി ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെത്തി.
കാഞ്ഞങ്ങാട് നഗരസഭയുടെ രജത ജൂബിലിയാഘോഷ പരിപാടി-സില്‍വര്‍ ഫെസ്‌ററ്- സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ റസൂല്‍ പൂക്കുട്ടിയെ മുത്തുക്കുടകളും പഞ്ചവാദ്യങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരസഭാ മന്ദിരത്തിലേക്ക് സ്വീകരിച്ചാനയിച്ചു. മംഗലാപുരത്ത് വിമാനമിറങ്ങിയ ശേഷം കാര്‍ മാര്‍ഗമായിരുന്നു റസൂല്‍ കാഞ്ഞങ്ങാട്ട് എത്തിയത്. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് തുറന്ന വാഹനത്തില്‍ നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ ഏററുവാങ്ങി നീങ്ങിയ റസൂല്‍ പൂക്കുട്ടിക്കൊപ്പം നഗരസഭാ ചെയര്‍മാന്‍ എന്‍.എ ഖാലിദ്, വൈസ് ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള എന്നിവരും ഉണ്ടായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് മുത്തുക്കുടകളേന്തിയത്. ദഫ് മുട്ട്, കോല്‍ക്കളി, പഞ്ചവാദ്യം, ബാന്റ് സെററ്, പൂരക്കളി, ഒപ്പന, തിരുവാതിര എന്നിവയും മററ് അനുഷ്‌ഠാന കലാരൂപങ്ങളും ഘോഷയാത്രയ്‌ക്ക് നിറക്കൊഴുപ്പേകി. തുടര്‍ന്ന് അലാമിപ്പളളിയില്‍ പൗരസ്വീകരണ സമ്മേളനം പളളിപ്രം ബാലന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.
www.kasaragodvartha.com
No comments:
Post a Comment